തിരുവനന്തപുരം: പിഴയടയ്ക്കാതെ ഒരുത്തനേം വിടില്ല എന്നാണ് പിണറായി വിജയൻ്റ എഐക്യാമറയുടെ പ്രഖ്യാപനം. ഗതാഗത നിയമലംഘനം എഐ. ക്യാമറകളിലൂടെ കണ്ടെത്തിയാൽ, വാഹന ഉടമകൾക്ക് ഇനി പണി രജിസ്റ്റേസ് നോട്ടിസായി വീട്ടിലേക്കെത്തിക്കും. പിഴയടയ്ക്കാതെ ഒഴിഞ്ഞുമാറുന്നവർക്കായി നിയമലംഘനത്തിന്റെ രജിസ്റ്റർഡ് തപാൽ നോട്ടീസുകൾ വീണ്ടും വീടുകളിലേക്ക് അയക്കാൻ ഗതാഗത വകുപ്പ് നടപടി ആരംഭിച്ചു. ഇതോടെ, നിയമലംഘകരുടെ ഇടയിൽ പിഴ അടയ്ക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിപ്പിച്ച് ഖജനാവിൽ കാശെത്തിക്കാമെന്ന് ട്രാൻസ്‌പോർട്ട് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.
കെൽട്രോണിന് ആണ് ഈ നടപടിയുടെ ചുമതല, ഒരുവർഷം 25 ലക്ഷം നോട്ടീസ് അയക്കാനായിരുന്നു കരാർ. എന്നിരുന്നാലും, നിയമലംഘനങ്ങളുടെ അളവുകൂടിയതോടെ 50 ലക്ഷം മുതൽ അധിക നോട്ടീസുകൾ അയക്കേണ്ടിവരുന്നു, ഇത് വൻ ചെലവിനും കാരണമായി. എങ്ങനെയും പിഴ ഈടാക്കുകയാണ് പരിഹാരം. അതിനാണ് നീക്കവും.
AI work has been made tougher. 50 lakh registered notices and fines have been allowed.